Call Us96561 01105

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു മുഹൂർത്തമാണ് അവൾ അമ്മയാകുന്നനിമിഷം. സ്നേഹവും കരുതലും അവൾ ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്നസമയം. നിങ്ങളുടെ സ്നേഹവും ശ്രദ്ധയും കുഞ്ഞിനോടൊപ്പം… അമ്മയുംഅർഹിക്കുന്നു. വളരെ ഉത്സാഹത്തോടെയാണ് നാം ഇരുവരേയും പരിപാലിക്കുക.


എന്നാൽ, ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ മൂലം ഗർഭഛിദ്രം സംഭവിച്ചാൽ, “തളർന്ന് പോകരുത്. തളരാൻ അനുവദിക്കരുത്.”ഒരു കുഞ്ഞ് നഷ്ടമാവുന്നതോടൊപ്പം അവളുടെ ഉള്ളിലെ മാതൃത്വവും നഷ്ട്ടമാകുന്നില്ല. അവൾക്കു മാനസികവും ശാരീരികവുമായി കരുത്ത്നൽകാൻ പങ്കാളിയും മറ്റ്കുടുംബാംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അറിവില്ലായ്മകൊണ്ടും തെറ്റിധാരണകൾകൊണ്ടും പലകുടുംബങ്ങളിലും കുഞ്ഞ് നഷ്ട പ്പെട്ട  അമ്മയ്ക്ക്  വേണ്ടരീതിയിലുള്ള പരിചരണം ലഭിക്കാതെ പോകുന്നു. 


World Health Organisation (WHO) കണക്ക്പ്ര കാരം അനുദിനം 830 സ്ത്രീകൾ ഗർഭാവസ്ഥ സംബന്ധമായ  

 പ്രതിരോധ്യ രോഗങ്ങൾ മൂലം മരണമടയുന്നു. അതിൽ 99%വും ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിലാണ്. 2017ൽ ലോകത്തിൽ 25 ലക്ഷം നവജാതശിശുക്കൾ മരണമടഞ്ഞു. ഇതിലേറെയും ഉൾപ്രദേശങ്ങളിലും ദരിദ്രകുടുംബങ്ങളിലുമാണ്. എന്നാൽ ഗർഭാവസ്ഥയിലും, പ്രസവശേഷവും വിദഗ്ദ്ധ ശുശ്രൂഷയും പരിചരണവും അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാൻ സാധിക്കും. 


ഒരു കുഞ്ഞ് നഷ്ടമാകുന്നതോടെ അവളുടെ ഉള്ളിലെ മാതൃത്വം അവസാനിക്കുന്നില്ല. അമ്മയായി അവൾ ജീവിതം തുടരുന്നു. ഓരോവീഴ്ചയിലും നമുക്ക് താങ്ങാകുന്ന അമ്മ. ഓരോ വിജയത്തിലേക്കും നമ്മുടെ വഴികാട്ടിയായ അമ്മ. അമ്മയ്ക്ക് പകരം അമ്മമാത്രം. അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നമ്മുടെകൂടി ഉത്തരവാദിത്വമാണ്. എല്ലായ്പ്പോഴും അവൾ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു എന്നബോധ്യം അവളിൽ വളർത്തിയെടുക്കുകയും, പ്രതിസന്ധിയിൽ തളരാതിരിക്കാൻ താങ്ങായി "ഞങ്ങളുണ്ട്" എന്ന് നിരന്തരം അവളെ ബോധ്യപ്പെടുത്തുകയും ചെയ്യുക.


ഗർഭകാലശുശ്രൂഷയെക്കുറിച്ച് നാമെല്ലാവരും വാചാലരാകാറുണ്ട്. എന്നാൽ ഇത്തരമൊരു അവസ്ഥയെ നാം വേണ്ടവിധം ഗൗനിക്കാറുണ്ടോ? അമ്മയും കുഞ്ഞും “നമ്മുടേതാണ്.” ശ്രദ്ധിക്കുക. സുരക്ഷ ഉറപ്പാക്കുക. Click to see - https://www.happykid.in


Shop wherever you go