Call Us96561 01105

അമ്മയാകുന്നതോടെ ഒരുപാട് വ്യത്യാസങ്ങൾ സ്ത്രീശരീരത്തിൽ 
ഉണ്ടാകുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുലപ്പാൽ 
ഉത്പാദനം. കുഞ്ഞിനുള്ള സമ്പൂർണ്ണ പോഷകാഹാരമാണ് 
മുലപ്പാൽ. അതുകൊണ്ടു തന്നെ, വളരെയേറെ ശ്രദ്ധയോടെ 
വേണം കുഞ്ഞിനെ പാലൂട്ടാൻ. പാലൂട്ടുന്ന അമ്മമാർ 
ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ താഴെ പറയുന്നു.


1. പാലൂട്ടുമ്പോഴുള്ള അന്തരീക്ഷം:
അമ്മയിലുണ്ടാകുന്ന നേരിയ ശാരീരികവും, മാനസികവുമായ
അസ്വാസ്ഥ്യങ്ങൾ പാൽ ഉൽപാദനത്തെ സാരമായി ബാധിച്ചേക്കാം.അതിനാൽ, മനസ്സും ശരീരവും ശാന്തമാക്കി വേണം കുഞ്ഞിന് പാലൂട്ടാൻ. നിങ്ങളും കുഞ്ഞും ഒരുപോലെ സുഖപ്രദമായ അവസ്ഥയിൽ ഇരുന്നുകൊണ്ട് വേണം കുഞ്ഞിന് പാൽ നൽകാൻ. പാലൂട്ടുമ്പോൾ കുഞ്ഞിന് ശ്വാസതടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞു കുഞ്ഞു കുസൃതിയിലൂടെ കുട്ടികൾ പാൽ കുടിക്കുന്നതിൽ നിന്നും തെന്നി മാറുന്നുണ്ടെങ്കിൽ, അവരുടെ കളിയോടൊപ്പം, ഓരോ ഇടവേളകളിലായി പാലൂട്ടാം.


2. ആശങ്കകൾ ഒഴിവാക്കാം
ദേഹാസ്വാസ്ഥ്യം എന്തു തന്നെയായാലും, പാലൂട്ടുന്ന കാര്യം 
സൂചിപ്പിച്ച്, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ
കഴിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. കുഞ്ഞിൻ്റെ മലമൂത്ര
വിസർജ്ജന ക്രമം  തെറ്റാതെ, സാധാരണയായുള്ള ഡയപ്പറുകളുടെ എണ്ണം മാറാതിരിക്കുകയാണെങ്കിൽ, കുഞ്ഞിനാവശ്യമായ പാൽ ലഭിക്കുന്നുണ്ടെന്നു മനസ്സിലാക്കാം. എന്നാൽ കുഞ്ഞ് അസാധാരണമായി കരയുകയാണെങ്കിൽ ഉടനെ ഡോക്ടറെസമീപിക്കേണ്ടതുണ്ട്. കരച്ചിലിൻ്റെ കാരണങ്ങൾ പലതാകാം. കാരണം എന്തെന്ന് ഉറപ്പ് വരുത്താൻ, ഒരു ശിശുരോഗവിദഗ്ദൻ്റെ അഭിപ്രായം തേടുക.


3. അമ്മയുടെ ആഹാരക്രമം:
അമ്മയുടെ ആഹാരരീതികൾ മുലപ്പാലിനെ ബാധിക്കുന്നതിനാൽ, 
അമ്മയുടെ ഭക്ഷണക്രമത്തിൽ ഊർജ്ജം, മാംസ്യം, കാൽസ്യം, 
വിറ്റാമിനുകുൾ എന്നിവ അടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങൾ ധാരാളം ഉൾപ്പെടുത്തുക. ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, ഇലക്കറികൾ, പയർ പരിപ്പ് വർഗങ്ങൾ, പാൽ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുട്ട,
ഇറച്ചി, നട്ട്സ്, പഴവർഗങ്ങൾ എന്നിവ നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കൂടാതെ ഗ്ലാസ് വെള്ളം 
കുടിക്കേണ്ടതും അത്യാവശ്യമാണ്. ചോക്ലേറ്റ്, ചായ, കാപ്പി, മുതലായവ ഒഴിവാക്കുന്നതാണ് നല്ലത്. 

Shop wherever you go