Call Us96561 01105

കുഞ്ഞുങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവർ പോലും തിരിച്ചറിയുന്നതിന് മുൻപേ നമ്മൾ മാതാപിതാക്കൾ മനസ്സിലാക്കാറുണ്ട്. അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ, നിറങ്ങൾ, ഭക്ഷണം, അങ്ങനെ പലതും  നമ്മൾ കണ്ടറിഞ്ഞ് വാങ്ങി നൽകാറുണ്ട്. എന്നാൽ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ രൂപപ്പെടുന്നതിനും മുൻപ് തന്നെ ശ്രദ്ധിക്കേണ്ട ഗൗരവമേറിയ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ബാല്യത്തിൽ അവർ ഉപയോഗിച്ചു വരുന്ന കളിപ്പാട്ടങ്ങൾ ഏതു തരത്തിലുള്ളവയാണെന്ന ധാരണ നമുക്കുണ്ടായിരിക്കണം.


1. കുഞ്ഞുങ്ങൾക്ക്, അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ നൽകാൻ ശ്രദ്ധിക്കണം.


2. കൂർത്ത വക്കുകൾ ഇല്ലാത്ത, മൃദുവായ കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.


3. കൈകാലുകൾ, കഴുത്ത് എന്നീ ഭാഗങ്ങൾ കുരുങ്ങിപ്പോകാൻ സാധ്യതയുള്ള, നീളമുള്ള ചരടോ, കമ്പിയോ ഉള്ള കളിപ്പാട്ടങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.


4. നന്നേ ചെറിയ വസ്തുക്കൾ കളിക്കാൻ നൽകുന്നത് ഒഴിവാക്കേണ്ടതാണ്.


5. അത്യാവശ്യം വലിപ്പമുള്ളതും, എളുപ്പം പൊട്ടാനിടയില്ലാത്തതുമായ കളിപ്പാട്ടങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. എന്തെന്നാൽ, കുഞ്ഞുങ്ങൾ അവരുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതെന്തും ആദ്യം വായിൽ കൊണ്ടു പോവുന്നതിലൂടെയാണ് അവർ അടുത്തറിയാൻ ശ്രമിക്കുന്നത്. ഇതു മൂലം, ചെറിയ കളിസാധനങ്ങൾ, അവയുടെ കഷ്ണങ്ങൾ എന്നിവ കടിക്കാനും, വിഴുങ്ങിപ്പോകാനും സാധ്യതയുണ്ട്. 


കുഞ്ഞുങ്ങളുടെ ഉത്സാഹത്തിനും ബുദ്ധിവികാസത്തിനും കളിപ്പാട്ടങ്ങൾ വളരെ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ അവരുടെ ആരോഗ്യപൂർണമായ ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായ്, അതീവ ശ്രദ്ധയോടെ വേണം കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കാൻ. 


Shop wherever you go